Month: June 2022

മെഡിക്കെയ്ഡ് വിപുലീകരണം ആത്മഹത്യാ കേസുകൾ കുറക്കുന്നു

ന്യൂഡൽഹി : മെഡിക്കെയ്ഡ് വിപുലീകരണം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ആത്മഹത്യാ കേസുകളുടെ വർദ്ധനവ് നേരിയ തോതിൽ കുറയുന്നു. മെഡിക്കെയ്ഡ് യോഗ്യത വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാരോഗ്യ പരിചരണം ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷ വർദ്ധിപ്പിക്കാനും, രാജ്യത്തെ ആത്മഹത്യാ മരണങ്ങളുടെ വർദ്ധനവ് കുറയ്ക്കാനും സാധിക്കും.

ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലി; തുടർന്ന് മരണം

സാൽവദോർ : മത്സരത്തിനിടെ ചുവപ്പ് കാർഡ് കാണിച്ച റഫറിയെകളിക്കാരും ആരാധകരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് അദ്ദേഹം കൊലപ്പെട്ടു. എൽ സാൽവഡോറിലാണ് സംഭവം. 63 കാരനായ ഹോസെ അർണാൾഡോ അനയയാണ് കൊല്ലപ്പെട്ടത്. സാൻ സാൽവഡോറിലെ മിറാമോണ്ട് ടോലൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശിക മത്സരം…

ഫോൺ പേ ഐപിഒക്കൊരുങ്ങുന്നു

ന്യൂഡൽഹി: ഡിജിറ്റൽ പണവിനിമയ ആപ് ആയ ഫോൺ പേ പ്രഥമ ഓഹരി വിൽപ്പനക്ക് തയാറെടുക്കുന്നു. യുപിഐ അടക്കം, ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി പൊതുവിപണിയിൽ നിന്ന് പണം സമാഹരിക്കാൻ ഇറങ്ങുന്നത്. 8-10 ബില്യൺ ഡോളർ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.

ഹർത്താൽ; വയനാട്ടിലും, ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഹർത്താൽ

വയനാട് : സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തികളിലും ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.…

രാഹുൽ ഗാന്ധിയെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. ഇതുവരെ 30 മണിക്കൂറോളം രാഹുലിനെ…

യു.പി സര്‍ക്കാരിന്‍റെ ബുൾഡോസർ രാജ്; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി, സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പൊളിക്കൽ പ്രക്രിയയിൽ നിയമം പാലിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട് മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ…

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി. റിഷഭ് പന്തിന് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് പന്താണ്. പന്തിൻറെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാകും. ഭുവനേശ്വർ കുമാറായിരിക്കും വൈസ് ക്യാപ്റ്റൻ .…

വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഫര്‍സീനെതിരെ 13 കേസുകൾ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ്, റൗഡി ലിസ്റ്റിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇയാൾക്കെതിരെ 13 കേസുകൾ നിലവിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശരത് പവാർ

ന്യുഡൽഹി: മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് ശരത് പവാർ വ്യക്തമാക്കി. പ്രതിപക്ഷത്തിന് വേണ്ടി ഒരു പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യോഗത്തിൽ ധാരണയായി. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഈ മാസം 21ന് മുമ്പ് വീണ്ടും യോഗം ചേരും.…

കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി…