Month: June 2022

കേരളത്തിൽ പടരുന്നത് ഒമിക്രോണോ?; ഓരോ ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം 1000 (1072) കടന്നു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി…

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ്‌ തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എസ്.ഡി.പി.ഐയും…

യുഎസിൽ പലിശനിരക്ക് 0.75% വർധിപ്പിച്ചു

വാഷിങ്ടൺ: ഫെഡറൽ റിസർവ് മൂന്ന് പതിറ്റാണ്ടിനിടെ യുഎസിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. 0.75 ശതമാനമാണ് വർധന. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് 1994 നു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. പണപ്പെരുപ്പം ഗണ്യമായി ഉയരുന്ന…

വനിതാ ലോകകപ്പിന്റെ മത്സരങ്ങൾ മുംബൈ, ഗോവ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടക്കും

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമി ഫൈനലുകൾ ഗോവയിലാണ് നടക്കുക. ഒക്ടോബർ 11ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ മൂന്ന് മത്സരങ്ങൾക്ക് ഭുവനേശ്വർ…

ലക്ഷ്യ സെന്നിനെ വീഴ്ത്തി മലയാളി താരം പ്രണോയ്

ജക്കാർത്ത: ഇന്തോനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ ലോക എട്ടാം നമ്പർ താരമായ സെന്നിനെ 21-10, 21-9 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. നിലവിൽ ലോക റാങ്കിങിൽ 23-ാം…

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്കെതിരെയെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്ന സമയത്താണ് പ്രതിഷേധം നടന്നതെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. എയർലൈൻ പോലീസിനു നൽകിയ കത്തിൽ അത്തരത്തിൽ പറയുന്നു. മുദ്രാവാക്യം വിളികളും മോശം വാക്കുകളുമായാണ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞെത്തിയതെന്ന്…

സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇന്ന് യോഗം

തിരുവനന്തപുരം : പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് സ്ഥാനത്ത് തുടക്കം കുറിക്കുന്നു. ഇതിനായി ഇന്ന് ചേരുന്ന കരിക്കുലം കമ്മിറ്റിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണം ദേശീയ വിദ്യാഭ്യാസ…

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും; യുഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഭയിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക…

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

വടകര: ഇനി കണ്ണൂരിലേക്കുള്ള വഴിയിൽ ‘കുപ്പി കഴുത്ത്’ ആയി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും നമുക്ക് മറക്കാം. അഴിയൂർ മുതൽ മുഴപ്പിലങ്ങാട് വരെ 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പണി 90 ശതമാനം പൂർത്തിയായി. മൂന്ന് മാസത്തിനകം റോഡ്…