Month: June 2022

140 പന്തില്‍ 309 റണ്‍സ്! റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ താരം സ്റ്റീഫൻ നീറോ

ബ്രിസ്‌ബെയ്ന്‍: കാഴ്ച പരിമിതിയുള്ളവരുടെ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്മാൻ സ്റ്റീഫൻ നീറോ ലോകറെക്കോർഡ് സ്ഥാപിച്ചു. ബ്ലൈന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് സ്റ്റീഫന്റെ പേരിലാണിപ്പോൾ. ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് അദ്ദേഹം അപൂർവ നേട്ടം കൈവരിച്ചത്.…

സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ ഇക്കാര്യത്തിൽ…

നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10; ലിസ്റ്റില്‍ ഒന്നാമതായി ‘സിബിഐ 5’

മലയാളത്തിൽ സിബിഐ സിനിമകൾ നിർമ്മിച്ച് വൻ ആരാധകവൃന്ദം സൃഷ്ടിച്ച ടീമാണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദ ബ്രെയിൻ മെയ് ഒന്നിനാണ് പ്രദർശനത്തിനെത്തിയത്.…

ഒമാനിൽ ഭൂചലനം

മസ്കത്ത്: ഒമാനിൽ ഖസാബിൽ നിന്ന് 211 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ ഒബ്സർവേറ്ററി (ഇഎംസി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.55 ഓടെയായിരുന്നു…

പുടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങില്ലാതെ നിൽക്കാൻ പുടിൻ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആദ്യ ദിനം പത്രിക സമർപ്പിച്ചത് 11 പേർ

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവരിൽ ഒരാളുടെ പത്രിക തള്ളിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള…

ഡൽഹി പൊലീസ് നടപടി; കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി

ന്യൂ ഡൽഹി: എഐസിസി ഓഫീസിലേക്ക് അതിക്രമിച്ചുകയറി നേതാക്കളെയും എംപിമാരെയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നൽകി. പാർലമെന്ററി പാർട്ടി ഓഫീസിൽ നടന്ന യോഗത്തിന് ശേഷമാണ് എംപിമാർ ബിർളയുമായി കൂടിക്കാഴ്ച നടത്തിയത്. ലോക്സഭയിലെ പാർട്ടി നേതാവ്…

ഇന്ത്യയിൽ കോവിഡ് രൂക്ഷം; വീണ്ടും 10,000 കടന്ന് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്. ഇന്നലെ 8,822 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 38.4 ശതമാനം…

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി

റിയാദ്: സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളാണ് സൗദി അറേബ്യൻ സർക്കാർ സ്വീകരിക്കുന്നത്. നടപടികളുടെ ഭാഗമായി മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി. റിയാദിലെ കടകളിൽ നിന്ന് മഴവിൽ നിറമുള്ള വസ്തുക്കൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.…

വമ്പൻ ഇടിവിന് ശേഷം സ്വർണവിലയിൽ ഉയർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 960…