Month: June 2022

എസ്എസ്എൽസി പരീക്ഷ; ഗൾഫിലെ സ്കൂളുകൾക്ക് മിന്നും ജയം

അബുദാബി: ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.24 ആണ്. യു.എ.ഇ.യിൽ 102 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ദുബായ്…

അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബി.ജെ.പി ലോക്സഭാ എം.പി വരുണ്‍ ഗാന്ധി. പദ്ധതിയുടെ വിവിധ പ്രൊവിഷനുകളെ ചോദ്യം ചെയ്താണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തിലാണ് വരുൺ നിലപാട് വ്യക്തമാക്കിയത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ…

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാൻ

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ, ഈ മാസം നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ജപ്പാനും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പങ്കെടുക്കും. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാകും കിഷിദ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ യൂറോപ്പിലെയും…

കൊലപാതകം; ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മകളെ അറസ്റ്റ് ചെയ്തു

ധർമ്മശാല: ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകളെ കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ കല്യാണി സിംഗ് ആണ് അറസ്റ്റിലായത്. ആറ് വർഷം മുമ്പ് ചണ്ഡീഗഡിൽ അഭിഭാഷകനും ഷൂട്ടറുമായ സുഖ്മാൻപ്രീത് സിംഗിനെ (സിപ്പി സിദ്ദു) കൊലപ്പെടുത്തിയ…

ബുൾഡോസർ നടപടി; ഹർജി തളളി, യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ഉത്തർ പ്രദേശ്: ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾ പാലിച്ച് നടത്തണമെന്ന് സുപ്രീം കോടതി. പൊളിക്കൽ തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.…

ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറാൻ കെഎസ്ആർടിസി; അഞ്ച് ബസുകൾ ഉടനെത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് അഞ്ച് ബസുകൾ പുറപ്പെട്ടത്. 10 ബസുകൾ കൂടി ഉടൻ എത്തും. സിറ്റി സർക്കുലർ സർവീസ് ലാഭകരമാക്കാനാണ് ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം. നിലവിൽ ലോ ഫ്ലോർ…

ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ

2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു. ടിക് ടോക്ക് ഇപ്പോഴും ആഗോളതലത്തിൽ ഈ രംഗത്ത് മുൻപന്തിയിലാണ്. ടിക് ടോക് നിരോധിച്ചതിനാൽ ഇന്ത്യയിൽ മാത്രമാണ്…

സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ക്രൈംബ്രാഞ്ച്; എന്തിനെന്ന് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് എന്തിനാണെന്ന് വ്യക്തമാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. സ്വപ്നയും പി.സി ജോർജും മുഖ്യമന്ത്രിക്കെതിരെ…

പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 233.89 രൂപ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് 24 രൂപ വർദ്ധിച്ചതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 233.89 രൂപയായി ഉയർന്നു. 16.31 രൂപ വർദ്ധിച്ചതോടെ ഡീസൽ വിലയും റെക്കോർഡ് വിലയായ 263.31 രൂപയിലെത്തി. കഴിഞ്ഞ…

രാജ്യത്ത് ഇന്ന് പുതിയ 12,213 കൊവിഡ് കേസുകൾ

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 10,000 കടക്കുന്നത്. നിലവിൽ രാജ്യത്തെ…