Month: June 2022

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

മായനാട്: കോഴിക്കോട് മായനാട് സ്വദേശിയായ ഏഴുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ നടപടികൾ തുടരുകയാണ്. ഇതുവരെ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.…

അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരള സഭ 18 വരെയാണ് നടക്കുന്നത്.…

ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണം; ഇഡിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കത്തയച്ചു. അമ്മ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, ഫിക്‌സ്ചര്‍ പുറത്ത്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ട്രാൻസ്ഫർ വിൻഡോ ആക്ടിവേറ്റ് ചെയ്ത സമയത്താണ് പ്രീമിയർ ലീഗ് ഫിക്സ്ചർ പുറത്തിറക്കിയത്. ഓഗസ്റ്റ് 5 മുതൽ 7 വരെയുള്ള മത്സരക്രമമാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും ഓഗസ്റ്റ് ഏഴിന് രണ്ട്…

നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമ്മകൾ മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നെഹ്റു-ഗാന്ധി വംശത്തെ തകർക്കാനാണ്…

നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസെടുത്തു

ന്യൂദല്‍ഹി: ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു. അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നൂപുർ ശർമയ്ക്കെതിരെ ബീഡ് പൊലീസ് കേസെടുത്തു. മുംബൈ,…

ഷെയ്ൻ നിഗ൦ ചിത്രം ‘ ഉല്ലാസം ‘ റീലീസ് ഡേറ്റ് പുറത്ത്

പ്രവീൺ ബാലകൃഷ്ണൻ രചന നിർവഹിച്ച് ജീവൻ ജോജോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉല്ലാസം. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തും.  കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റവും ക്രിസ്റ്റി കൈതമറ്റവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം…

വിമാനത്തിനുള്ളിലെ പ്രതിഷേധം; എയർലൈൻ മാനേജരുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർലൈൻ മാനേജർ പൊലീസിൽ നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പേര് സമ്മർദ്ദത്തെ തുടർന്നാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ…

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും

ദില്ലി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം തുടങ്ങാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകിയതോടെ രാജ്യം വലിയ പ്രതീക്ഷയിലാണ്. 72,000 മെഗാഹെർട്സ് അല്ലെങ്കിൽ 72 ഗിഗാഹെട്‌സിലേറെ എയർവേവ്സ് ലേലം ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 5G എന്നത്…

വനിത ശിശുവികസന ഓഫീസുകള്‍ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: വീണാ ജോര്‍ജ്

വനിതാ ശിശുവികസന വകുപ്പ് ഓഫീസുകൾ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ഓഫീസുകളിൽ നിന്നും മികച്ച പെരുമാറ്റം ലഭിക്കണമെന്നും ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള ഒരു വകുപ്പാണിതെന്നും പരാതി പറയാൻ വരുന്നവരെയും ഉള്‍ക്കൊള്ളാനാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക…