Month: June 2022

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

അനാരോഗ്യം; ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം : ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരള സഭയിൽ വായിക്കും. നേരിയ പനിയും ശബ്ദതടസ്സവും കാരണം ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരള…

സർക്കാരിനെ വിമർശിച്ചതിന് പു.ക.സ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി

കോഴിക്കോട്: തന്നെ പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ…

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; പ്രതിക്ഷേധം തുടർന്ന് വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ 3 മാസമായി ക്ലാസുകൾ ബഹിഷ്കരിക്കുന്ന 19 വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി സമരം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം…

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

അനധികൃത പാർക്കിംഗിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഇതിനായി മോട്ടോർ വാഹന ചട്ടങ്ങളിൽ പരിഷ്കാരം ഉടൻ ഉണ്ടാകുമെന്ന്…

അഗ്നിപഥിനെതിരെ പ്രതിഷേധം; ബിഹാറില്‍ ട്രെയിനിന് തീയിട്ടു

പട്‌ന: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബീഹാറിൽ ഇന്ന് പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. പാസഞ്ചർ ട്രെയിനിൻറെ രണ്ട് കോച്ചുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഹാജിപുര്‍-ബറൗണി റെയിൽവേ ലൈനിലെ മൊഹിയുദിനഗറിലാണ് ജമ്മു താവി എക്സ്പ്രസിൻറെ ബോഗികൾ അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ…

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ശക്തമായ മഴ സാധ്യത. ജൂൺ 20 വരെയാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്. ഇത് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ…

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജിഎസ്ടി നികുതി പരിഷ്കരണ കമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലും കമ്മിറ്റിയിൽ അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് തയ്യാറാക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും.…

നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരള തീരത്ത് അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അശാസ്ത്രീയമായ മത്സ്യബന്ധനം തടയുന്നതിനായി കെ.എം.എഫ്.ആർ പരിഷ്കരിക്കുകയും പുതിയ നിയമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, ട്രോൾ വലകളുടെ കോഡ് എന്റില്‍…

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ; 5 രൂപ ടിക്കറ്റിന് എവിടേക്കും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മെട്രോ യാത്രക്കാർക്ക് നൽകുന്ന സമ്മാനം, 5 രൂപ ടിക്കറ്റാണ്. ഇന്ന് ഒരു ദിവസം 5 രൂപയ്ക്ക് മെട്രോയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ദൂരം പ്രശ്നമല്ല.