Month: June 2022

പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പാകിസ്ഥാൻ : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. സർക്കാരിനും ജനങ്ങൾക്കും എന്ത് ചെയ്യണമെന്ന് ഉറപ്പില്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് വിദഗ്ധർ പറയുന്നു. ചായ കുടിക്കുന്നത് കുറയ്ക്കണം…

അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും…

12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47…

അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പദ്ധതിക്കെതിരായ പ്രതിഷേധം…

ഒമർ ലുലു ചിത്രം ‘നല്ല സമയം’; ചിത്രീകരണം ഈ മാസം 27ന്

തൃശൂർ : ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 27ന് ഗുരുവായൂരിലും തൃശൂരിലുമായി ആരംഭിക്കും. നാല് പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ട് നടക്കുന്ന ഒരു രസകരമായ ത്രില്ലറാണ് ചിത്രം. ചിത്രം…

പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാവുന്നു ; ദുബായ് റൺവേ 22ന് തുറക്കും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 22 നു തുറക്കും. ഇതോടെ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറ്റും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് റൺവേയുടെ…

ഇന്ത്യക്ക് നിർണായകമായ നാലാം ടി-20 ഇന്ന് രാത്രി 7 മണിക്ക്

രാജ്കോട്ട് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവർക്ക് ഈ മത്സരത്തിൽ അവസരം…

അഗ്നിപഥ് പദ്ധതി: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പദ്ധതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അമിത് ഷാ, പ്രായപരിധി 23 ആക്കി ഉയർത്തിയത് നല്ല തീരുമാനമാണെന്നും പറഞ്ഞു. അതേസമയം, അഗ്നിപഥ് പദ്ധതി…

പാഠ്യപദ്ധതി പരിഷ്കരണം; സ്കൂളുകൾക്ക് റാങ്ക് വരുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകൾക്ക് മാനദണ്ഡങ്ങളും ഗ്രേഡിംഗും ഏർപ്പെടുത്തണമെന്ന് ശുപാർശ. കരട് സംസ്ഥാന സ്കൂൾ കരിക്കുലം പരിഷ്കരണ സമീപന രേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള സ്കൂളുകൾക്ക്, കോളേജുകൾക്ക് നൽകുന്ന അക്രഡിറ്റേഷന് സമാനമായ റാങ്കിങ്ങും ഇൻറേണൽ, എക്സ്റ്റേണൽ ഗ്രേഡുകൾ എന്നിവയും ഏർപ്പെടുത്തണം.…

2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങൾ പ്രഖ്യാപിച്ചു

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ,…