Month: June 2022

സ്വപ്നയുടെ അഭിഭാഷകന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷക ആർ കൃഷ്ണരാജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ…

ഇനി മുതൽ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഉപയോഗിക്കാം

വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. ഓൺലൈൻ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫൻഡർ വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. മൈക്രോസോഫ്റ്റ് 365ന്റെ വ്യക്തിഗത, കുടുംബ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ഡിഫൻഡർ ലഭ്യമാകും. വിൻഡോസ്, മാക് ഒഎസ്, ആൻഡ്രോയിഡ്…

ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി; സോണിയ ഗാന്ധി നിരീക്ഷണത്തിൽ

ഡൽഹി: കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടെന്നും ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തിയെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. സോണിയ ഗാന്ധി ഇപ്പോൾ നിരീക്ഷണത്തിലാണ്.

വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു ; കത്തിനശിച്ച് പ്യുവർ ഇവി

ഗുജറാത്ത്‌ : രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്നത് തുടരുകയാണ്. ഗുജറാത്തിൽ പ്യുവർ കമ്പനിയുടെ ഇവിക്കാണ് തീപിടിച്ചത്. സ്കൂട്ടറിന് തീപിടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഇ-സ്കൂട്ടറുകളുടെ തുടർച്ചയായ തീപിടുത്തം രാജ്യത്ത് ചൂടേറിയ ചർച്ചാ വിഷയമാണ്. സംഭവത്തിൽ കമ്പനികളും…

പരിസ്ഥിതി ലോലമേഖല; നിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം : ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വനം മന്ത്രി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി എ കെ…

രജനി-നെൽസൺ ചിത്രം ‘ജയിലർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലർ’റിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രജനീകാന്തിന്റെ 169-മത്തെ ചിത്രമാണിത്. ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്…

മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടി കൊരട്ടി പൊലീസ് സ്റ്റേഷൻ

തൃശൂർ : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂർ റൂറലിലെ കൊരട്ടി സ്റ്റേഷൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ് സ്റ്റേഷനും പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷനുമാണ് രണ്ടാം…

അഗ്നിപഥ് നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും; രാജ്‌നാഥ് സിംഗ്

ദില്ലി: അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. എല്ലാ യുവാക്കളോടും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ സുവർണാവസരമെന്ന്…

‘മുഖ്യമന്ത്രിയുടെ വധശ്രമ കേസ് വ്യാജം’; ഹൈക്കോടതിയിൽ ജാമ്യഹര്‍ജിയുമായി പ്രതികൾ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഫർസീൻ മജീദും നവീൻ കുമാറും ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിൽ പൊലീസ്…

സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ളപ്പണം കുമിഞ്ഞുകൂടുന്നു

സ്വിറ്റ്‌സർലൻഡ്: സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. നിക്ഷേപത്തിൽ 50 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു. സ്വിറ്റ്സർലൻഡിലെ സെൻട്രൽ…