Month: June 2022

ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നത് പ്രവാസികളുടെ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല, അവരുടെ പങ്കാളിത്തവും ആശയങ്ങളും കൂടിയാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കേരളത്തിൽ പുതിയ കർമ്മപദ്ധതികൾ ആവശ്യമാണ്. പ്രവാസികൾ നേരിടുന്ന…

ലോക കേരള സഭ ബഹിഷ്കരണം; പ്രതിപക്ഷം പ്രവാസികളോട്‌ കാണിച്ചത് ക്രൂരതയെന്ന് സിപിഎം

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയാണ് നൽകുന്നത്. കേരളത്തിലെ എല്ലാ മേഖലകളുടെയും പുരോഗതിക്ക് പ്രവാസി മേഖലയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ…

ഇഡി രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കുന്നു; രാഷ്ട്രപതിക്ക് പരാതി നല്‍കും

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ്. ഡൽഹി പോലീസ് ദേശീയ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതും എംപിമാരെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചതും രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. നേതാക്കൾ കഴിഞ്ഞ ദിവസം ലോക്സഭ, രാജ്യസഭാ എംപിമാരെ കണ്ട്…

വിവാദപ്രസ്താവന നടത്തിയെന്ന പരാതിയിൽ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു 

ഹൈദരാബാദ്: വിവാദ പ്രസ്താവന നടത്തിയ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുളള ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കേസ്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  നടിയുടെ പുതിയ…

എംഎ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 കോടി രൂപ ചെലവഴിച്ച് ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ പറഞ്ഞു.…

അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധകേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രോസിക്യൂട്ടറെ സ്ഥലം മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു ആവശ്യം. കേസിൽ…

അഗ്നിപഥ് പദ്ധതി; 2 ദിവസത്തിനകം വിജ്ഞാപനം ഇറക്കും, ഡിസംബറില്‍ പരിശീലനം

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, കരസേനയും വ്യോമസേനയും പദ്ധതിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പരിശീലനം ഡിസംബറിൽ ആരംഭിക്കുമെന്നും കരസേനാ…

ബസുകളും ട്രെയിനുകളും കത്തിക്കുന്നവർ സൈന്യത്തിന് പറ്റിയവരല്ലെന്ന് മുന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നീപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് മുൻ കരസേനാ മേധാവി ജനറൽ വി കെ മാലിക്. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഗിൽ…

മണ്‍സൂണ്‍ മഴ പല ഘട്ടങ്ങളിലായി ലഭിക്കും

കോട്ടയം: ഉത്തരേന്ത്യയിൽ രൂപപ്പെട്ട പ്രതികൂല ചുഴലിക്കാറ്റാണ് മൺസൂൺ ദുർബലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ചക്രവാതച്ചുഴികള്‍ എതിർ ഘടികാരദിശയിലാണെങ്കിൽ, എതിര്‍ച്ചുഴലി ഘടികാരദിശയിലാണ് കറങ്ങുന്നത്. ഇവ മേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തും. മൺസൂൺ കാറ്റിന്റെ ദിശയെ തടസ്സപ്പെടുത്തുകയും പുറത്തേക്ക് തള്ളിവിടുകയും ചെയ്യും. ഈ സ്ഥിതി മാറി, മൺസൂൺ…

‘അഗ്നിപഥ് സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നു’ ; സീതാറാം യെച്ചൂരി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതി സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുകയാണെന്ന് യെച്ചൂരി വിമർശിച്ചു. പദ്ധതി പാർലമെന്റിൽ പോലും ചർച്ച ചെയ്തിട്ടില്ലെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി ഭാവിയിൽ വലിയ…