Month: June 2022

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു. എറണാകുളം രായമംഗലം കുടുംബാരോഗ്യകേന്ദ്രം 96…

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ. ഇക്കാര്യം ആവശ്യപ്പെട്ട് സരിത എസ് നായർ കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വടക്കൻ കർണാടകയിൽ നിന്ന് തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദവും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതുമാണ്…

അഗ്നിപഥ്; ‘പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെ’

കോഴിക്കോട്: കരസേനയിലെ നിയമനങ്ങൾ കരാര്‍വത്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥത്തിനെതിരായ പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ആർ.എസ്.എസിൽ…

കൊൽക്കത്തയിൽ പോളിയോ വൈറസിന്റെ അണുക്കളെ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ ഗട്ടർ വെള്ളത്തിൽ പോളിയോ വൈറസിന്റെ അണുക്കളെ കണ്ടെത്തി. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ്റെ 15-ാം നമ്പർ ബറോയ്ക്ക് കീഴിൽ വരുന്ന തിരക്കേറിയ മെറ്റിയാബ്രൂസ് പ്രദേശത്തെ ഗട്ടർ വെള്ളത്തിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

അഗ്നിപഥ്; ജൂണ്‍ 24 ന് സെലക്ഷനെന്ന് റിപ്പോര്‍ട്ട്, വിജ്ഞാപനം തിങ്കളാഴ്ച

ന്യൂദല്‍ഹി: പ്രതിഷേധങ്ങൾക്കിടയിൽ അഗ്നിപഥ് പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സെലക്ഷന്‍ ജൂൺ 24 മുതൽ ആരംഭിക്കുമെന്നും ഇതിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജൂൺ 24 ന് എയര്‍ഫോഴ്സ്…

ട്വിറ്റർ ഏറ്റെടുത്താൽ ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി മസ്ക്

സാൻ​ഫ്രാൻസിസ്കോ: ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ വി​ജ​യി​ച്ചാ​ൽ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന സൂ​ച​ന നൽകി ഇലോ​ൺ മ​സ്‌​ക്. 4400 കോ​ടി ഡോ​ള​റി​ന് ട്വിറ്റ​ർ ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മ​സ്ക് വ്യാഴാഴ്ച ജീവനക്കാരുമായി ന​ട​ത്തി​യ വിഡിയോ​ കോ​ളി​ലാ​ണ് പി​രി​ച്ചു​വി​ട​ൽ സാ​ധ്യ​ത​ സൂചിപ്പിച്ചത്.

ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവം; ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഹരീഷ് പേരടിക്ക് പിന്തുണ പ്രഖ്യാപിച്ച ജിയോ ബേബി, ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞ പ്രത്യേക സാഹചര്യം എന്താണെന്ന് ചോദിച്ചു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ…

ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കും- രാജ്‌നാഥ് സിങ്

ശ്രീനഗര്‍: ഈ വർഷം അവസാനത്തോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം, 90 മണ്ഡലങ്ങളിൽ 43 എണ്ണം…

ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് വോയിസ് കോളിനിടയിൽ ആളുകളെ മ്യൂട്ട് ചെയ്യാനും വ്യക്തിഗതമായി സന്ദേശം അയക്കാനുമുള്ള സൗകര്യമുണ്ടാകും. സ്ക്രീൻ ഓഫ് ആയിരിക്കെ ആരെങ്കിലും കോളിൽ ജോയിൻ ചെയ്യുമ്പോൾ ബാനർ പ്രത്യക്ഷപ്പെടുമെന്നതും പുതിയ സവിശേഷതയാണ്.