Month: June 2022

അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം; 2 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരയിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഗുരുദ്വാരയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്ഫോടനങ്ങളും തുടർന്ന് വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. മരണസംഖ്യ ഉയരാൻ…

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച് നടക്കുക. അതേസമയം, അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി…

മോദിയുടെ അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ; സമീപത്തെ ക്ഷേത്രങ്ങളിൽ ആഘോഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായി ഇന്ന് നൂറാം ജൻമദിനം ആഘോഷിക്കുകയാണ്. മോദി വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിലാണ് അമ്മ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സമീപത്തെ ക്ഷേത്രങ്ങളിൽ നിരവധി ആഘോഷങ്ങൾ…

പ്രവാചകന്മാരെ അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കണം; ലോകരാജ്യങ്ങളോട് ഇമാം

മക്ക: പ്രവാചകൻമാരെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് മക്ക മസ്ജിദുൽ ഹറം ഇമാം ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർത്ഥിച്ചു. പ്രവാചകനെ മോശമായി ചിത്രീകരിച്ച് വിശ്വാസികളെയും മതത്തെയും വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ ഇസ്ലാമിക മതത്തെയും പ്രവാചകനെയും ദോഷകരമായി ബാധിക്കില്ലെന്നും…

രണ്ടു വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഒഴിവാക്കി കേരളം

തിരുവനന്തപുരം: ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സിനിമകളുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാട് കണക്കിലെടുത്താണ് നടപടി. രണ്ട് ചിത്രങ്ങളും സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന…

‘അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ വി ഡി സതീശന്‍’: ഇപി ജയരാജന്‍

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ജയരാജൻ പറഞ്ഞു. “വിഡി സതീശന്റെയും യുഡിഎഫിന്റെയും വൃത്തികെട്ട മുഖം…

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിന് ശേഷം 21ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കും.…

‘രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിര്‍ത്തിയ സംസ്ഥാനം കേരളം’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം വിലക്കയറ്റം രാജ്യത്ത് ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിലെ 5.1 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 4.82…

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ…

‘കേന്ദ്ര സർക്കാർ വേട്ടയാടുന്നത് രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ട്’

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ടാണ് കേന്ദ്ര സർക്കാർ വേട്ടയാടുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.…