Month: May 2022

ടൂറിസം വികസന സൂചികയിൽ ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ

ലോക സാമ്പത്തിക ഫോറം രണ്ട് വർ ഷത്തിലൊരിക്കൽ തയ്യാറാക്കുന്ന ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46 ൽ നിന്ന് 54 ആയി കുറഞ്ഞു. ദക്ഷിണേഷ്യയിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ജപ്പാൻ ഒന്നാം സ്ഥാനവും യുഎസ്, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ…

നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അന്വേഷണ സംഘം തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കും.…

വിദ്വേഷ പ്രസംഗം; പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.…

പിന്നാക്ക വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്

പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എ.എം.സി.ഇ.എഫ്) ഇന്ന് ഭാരത് ബന്ദിൻ ആഹ്വാനം ചെയ്തു. പൊതുഗതാഗതവും കടകളും ബുധനാഴ്ച അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.…

വിജയ് ബാബു കേസ്; നടിയിടെ വാട്ട്സ്ആപ്പ് ചാറ്റുകൾ ഹൈക്കോടതിക്ക് കൈമാറി

യുവനടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടി അയച്ച വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേന ഹൈക്കോടതിക്ക് കൈമാറി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ്…

‘ഉമാ തോമസിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാണോ’

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാണോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ്, എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിന് വേണ്ടെന്ന് ഇടതുമുന്നണി നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന് ഈ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷ നേതാവ് വി.ഡി…

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ പുറത്ത്

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി ശമിച്ചതോടെ ഫുട്ബോൾ സീസൺ പൂർണ്ണമായും പഴയതുപോലെ തന്നെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവ അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പോടെ…

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി അബ്ദുൾ ജലീലിനെ (42) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. അക്കപ്പറമ്പ് കാര്യമാട് സ്വദേശി യഹിയ മുഹമ്മദ് യഹിയ (35) ആണ് അറസ്റ്റിലായത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ്…

ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് മേധാവി

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. അന്തരഷ്ട്ര ഭക്ഷ്യസുരക്ഷയിലും ആഗോള സുസ്ഥിരതയിലും ഇന്ത്യക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഏകദേശം 1.35 ബില്യൺ ആളുകൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട് എന്ന…

ക്വാഡ് ഉച്ചകോടി; ജപ്പാൻ വ്യോമാതിർത്തിക്ക് സമീപം വിമാനം പറത്തി ചൈനയും റഷ്യയും

ക്വാഡ് രാഷ്ട്രത്തലവൻമാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടെ ചൈനയും റഷ്യയും സംയുക്തമായി തങ്ങളുടെ വ്യോമാതിർത്തിക്ക് സമീപം ജെറ്റുകൾ പറത്തുന്നതിനെ ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി അപലപിച്ചു. ചൈനയുടെയും റഷ്യയുടെയും നടപടികൾ ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൻ ശേഷം ഇത് നാലാം തവണയാണ്…