Month: May 2022

നടിയെ അക്രമിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…

പി സി ജോര്‍ജിന് നോട്ടീസ് നല്‍കി പോലീസ്; അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിന് പൊലീസ് നോട്ടീസ് നൽകി. പാലാരിവട്ടം പൊലീസാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയോടെ പി സി ജോർജ് പൊലീസിന് മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. ഹാജരായാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ…

മുത്തച്ഛനെയും കൊച്ചുമക്കളെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

ഏഴും പതിമൂന്നും വയസുള്ള പെൺകുട്ടികളെയും മുത്തച്ഛനെയും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വഴിയിൽ വച്ച് ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. 23ന് ഏലപ്പാറയിൽ നിന്ന് തൊടുപുഴയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന വാസുദേവൻ നായർക്കും കൊച്ചുമക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. പേരക്കുട്ടികളോടൊപ്പം തൊടുപുഴയിലെ മകളുടെ വീട്ടിലേക്ക്…

കടലിൽ ബോട്ട് മറിഞ്ഞ് 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് കുട്ടികളടക്കം 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് മലേഷ്യയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. ബോട്ടിൽ 90 പേരാണ് ഉണ്ടായിരുന്നത്. 19ന് റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്‍വിയിൽ…

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി വാക്സിൻ വിതരണം

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് വാക്സിൻ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ…

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്. തിരിച്ചറിഞ്ഞാൽ മാത്രമേ മാതാപിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ കഴിയൂയെന്നും വീഡിയോയിൽ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമായി കാണുന്നവരെ തിരിച്ചറിഞ്ഞ ശേഷം നടപടി…

നടി അർച്ചന കവിയുടെ പരാതി; മോശമായി പെരുമാറിയില്ലെന്ന് പൊലീസുകാരൻ

നടി അർച്ചന കവി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പൊലീസുകാരൻ. അർച്ചനയോടും സുഹൃത്തുക്കളോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പൊലീസുകാരൻ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൊലീസുകാരൻറെ ചോദ്യം പരുഷമാണെന്നും ചോദ്യങ്ങൾ ചോദിച്ച രീതി…

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മെയ് 28 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,…

ഇമ്രാൻ ഖാന്റെ റാലി തടഞ്ഞു; നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ റാലി പാകിസ്താൻ സർക്കാർ തടഞ്ഞു. ഇമ്രാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിന്റെ നൂറുകണക്കിന് അനുഭാവികളും അറസ്റ്റിലായി. ഇമ്രാൻ അനുകൂലി ലാഹോറിൽ അറസ്റ്റ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ചത്തെ റാലി സർക്കാർ…

‘പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രം’

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കണ്ണുര്‍ അമാനി ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയമായാണ് കേരളത്തിലെ പൊലീസ് നിയമനടപടികൾ സ്വീകരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത…