Month: May 2022

വീട്ടമ്മയുടെ ‘ഭാഗ്യം’ തിളങ്ങി; ഖനിയിൽ നിന്ന് ലഭിച്ചത് വജ്രം

മധ്യപ്രദേശിലെ പന്ന ജില്ല വജ്ര ഖനികൾക്ക് പേരുകേട്ടതാണ്. ഇവിടെ ഒരു യുവതിയ്ക്ക് ഭാഗ്യം തെളിഞ്ഞത് വജ്രത്തിന്റെ രൂപത്തിലായിരുന്നു. വക്കാല ഗ്രാമത്തിലെ കർഷകനാണ് അരവിന്ദ് സിങ്. ഇയാളുടെ ഭാര്യ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് വിലമതിക്കുന്ന വജ്രം ലഭിച്ചത്.…

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

കൃഷിക്കും ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമപരമായി നശിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.എന്നാൽ വിഷബാധ, സ്ഫോടക വസ്തുക്കൾ പ്രയോഗിക്കൽ, വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് ഇവയെ കൊല്ലാൻ പാടില്ല. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ…

അടിമാലി മരംമുറി കേസ്; മുന്‍ റേഞ്ച് ഓഫീസർ ജോജി ജോണ്‍ അറസ്റ്റില്‍

അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു ശേഷം ഇടുക്കി വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ജോജി ജോണിനെ…

കോണ്‍ഗ്രസ് വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് കപില്‍ സിബല്‍

എല്ലാവരും സ്വയം ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വിടുന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും കപിൽ സിബൽ പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്രശബ്ദം ഉയർത്തേണ്ട സമയമായെന്നും ഇതനുസരിച്ച് അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തു. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക…

താലിബാനെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം

മുഖം മറയ്ക്കാൻ വനിതാ ടെലിവിഷൻ അവതാരകരോട് ഉത്തരവിട്ട താലിബാനെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകർ. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരുഷ മാധ്യമപ്രവർത്തകർ മുഖാവരണം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. നിരവധി പ്രമുഖ സംഘടനകളിലെ പുരുഷ അവതാരകർ, #FreeHerFace ഹാഷ്ടാഗ് ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട്…

മുതിർന്ന കോൺഗ്രസ് നേതാവ്; എൻ പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുതിർന്ന സഹകാരിയും കുന്ദമംഗലം ഹൈസ്കൂളിലെ ദീർഘകാല പ്രധാനാധ്യാപകനുമായ വെങ്കട്ട് ചാലിൽ എൻ പത്മനാഭൻ മാസ്റ്റർ (85) അന്തരിച്ചു. കുന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡൻറ്, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടർ,…

പിഎസ്ജിയിൽ കരാർ ഒപ്പിടുന്നവർ അടിമകളെന്ന് ബാഴ്സലോണ പ്രസിഡന്റ്

കിലിയൻ എംബാപ്പെയെ നിലനിർത്താനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ ഭാഗമായ വാദങ്ങൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ബാഴ്സലോണയുടെ പ്രസിഡന്റ് ലപോർട്ട ഇപ്പോൾ പിഎസ്ജിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പിഎസ്ജി കളിക്കാരെ പണം കാണിച്ച് തട്ടിക്കൊണ്ടു പോകുന്നതിൽ എത്തിയിരിക്കുന്നു. പിഎസ്ജി കരാറൊപ്പിട്ട താരങ്ങൾ ഏറെക്കുറെ…

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി ഖത്തര്‍

രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പരിസ്ഥിതി സംരക്ഷണം, മാലിന്യപുനരുപയോഗത്തിൽ മികച്ച നിക്ഷേപം എന്നീ തന്ത്രപ്രധാന ലക്ഷ്യങ്ങളോടെയാണ് കരട് പ്രമേയം വരുന്നത്. പ്രമേയം അനുസരിച്ച്, സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; കേന്ദ്രം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനു പ്രശ്നം കൈകാര്യം ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി മുരളീധരൻ എംപി നൽകിയ ഹർജിക്ക് മറുപടിയായാണ് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ മറുപടി നൽകിയത്.…

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ദുബായിലുള്ള വിജയ് ബാബു ആദ്യം വീട്ടിലെത്തണമെന്നും കോടതി അറിയിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് മാറ്റിവച്ചത്. ജോർജിയയിൽ നിന്ന് ദുബായിലെത്തിയ വിജയ് ബാബുവിനോട് ജൻമനാട്ടിലേക്ക് ഉള്ള ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.…