Month: May 2022

മൂടൽമഞ്ഞ് കാരണം കോഴിക്കോട്ടേക്കുള്ള 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 5 വിമാനങ്ങൾ ശക്തമായ മൂടൽമഞ്ഞിനെത്തുടർന്നു‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. വിവിധ ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ വലഞ്ഞു. പൈലറ്റിനു റൺവേ കാണാൻ സാധിക്കാത്തതിനെത്തുടർന്നാണ് വിമാനങ്ങളുടെ തിരിച്ചുവിട്ടത്.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ല; നരീന്ദര്‍ ബത്ര

ഐഒഎ പ്രസിഡന്റ് എന്ന നിലയിലുള്ള ബത്രയുടെ കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചിരുന്നു. ബത്രയ്ക്ക് ഒരു തവണ കൂടി ഈ സ്ഥാനത്തേക്ക് മത്സരിക്കാം. എന്നാൽ, പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് ബത്ര. ഹോക്കിയുടെ…

ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയുടെ പേരിൽ ട്വിറ്റർ 150 മില്യൺ ഡോളർ പിഴയടച്ചു

ഉപയോക്താക്കളുടെ ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സോഷ്യൽ പ്ലാറ്റ്ഫോം പരാജയപ്പെട്ടുവെന്ന ഫെഡറൽ റെഗുലേറ്റർമാരുടെ ആരോപണങ്ങൾ പരിഹരിക്കുന്നതിന് ട്വിറ്റർ 150 മില്യൺ ഡോളർ പിഴ അടയ്ക്കുകയും പുതിയ മുൻകരുതലുകൾ ഏർപ്പെടുത്തുകയും ചെയ്യും. ഇന്നലെയാണ് ട്വിറ്ററുമായി ഇതിന്റെ ഒത്തുതീർപ്പ് ഉണ്ടായത്.

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; രജനികാന്തിനേക്കുറിച്ച് കമൽ

രജനീകാന്തും കമൽ ഹാസനും ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് സൂപ്പർസ്റ്റാറുകളാണ്. ഇരുവരും വ്യത്യസ്ത ശൈലികളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞെങ്കിലും സൗഹൃദത്തിനു ഒരു പഞ്ഞവുമില്ലായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ വാക്കുകൾ വാർത്തകളിൽ നിറയുകയാണ്. രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അടുത്ത…

‘മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. പി സി ജോർജിന്റെ അറസ്റ്റിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണെന്ന് ഷോൺ ആരോപിച്ചു. പി സി ജോർജിനെ…

ചൈനക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല; ഉയിഗര്‍ വിഷയത്തില്‍ ഷി ചിന്‍പിങ്

മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ തികഞ്ഞ ഒരു രാജ്യവും ലോകത്ത് ഇല്ലെന്നും ഈ വിഷയങ്ങളിൽ ചൈനയ്ക്ക് ആരുടെയും ഉപദേശമോ ഗുണദോഷങ്ങളോ ആവശ്യമില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു. ഉയിഗർ മുസ്ലിംകളുടെ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ തലവൻ മിഷേൽ ബാച്ചലെറ്റിനോട് പ്രതികരിക്കുകയായിരുന്നു…

കറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോപ്പി ചെടികള്‍ മൂന്നാറിൽ

മയക്കുമരുന്ന് മരുന്നായ കറുപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഓപിയം പോപ്പി ചെടികൾ മൂന്നാറിൽ കണ്ടെത്തി. ഗുണ്ടുമല എസ്റ്റേറ്റിൽ സോത്തുപാറ ഡിവിഷനിലെ ഡിസ്പെൻസറിക്ക് മുന്നിൽ നട്ട 57 തൈകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ് ഷിജു…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം;അപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു വീട്ടിൽ തിരിച്ചെത്തിയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. നടിയുമായുള്ള വാട്സാപ്പ് ചാറ്റുകളുടെ പകർപ്പുകളും…

മദ്യ നിരോധനം പിൻവലിക്കില്ലെന്ന് സൗദി

സൗദി അറേബ്യയിലെ മദ്യനിരോധനം നീക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നിരോധന നിയമം നിലവിൽ വന്നിട്ടും ടൂറിസം മേഖലയിൽ വലിയ വളർച്ചയുണ്ടായെന്നും 2021 ൽ സൗദി അറേബ്യ സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുവെന്നും ടൂറിസം സഹമന്ത്രി പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ്…

ഐപിഎൽ പൂരം ; രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും

ഐപിഎൽ എലിമിനേറ്ററിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ലക്നൗവിനെ തോൽപ്പിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ എൽഎസ്ജിയെ 14 റൺസിനു പരാജയപ്പെടുത്തിയാണ് ആർസിബി യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ആർസിബി രാജസ്ഥാൻ…