Month: May 2022

നവജ്യോത് സിംഗ് സിദ്ദു ഇനി പട്യാല സെൻട്രൽ ജയിലിൽ ഗുമസ്തൻ

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ ഗുമസ്തനായി ജോലി ചെയ്യും. 1988 ലെ ഒരു വാഹനാപകടക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പ്രവേശിച്ച പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. ഒരു തടവുകാരൻ ആയതിനാൽ ജയിലിനുള്ളിൽ…

ഇൻഫോസിസ് സിഇഒയുടെ ശമ്പളത്തില്‍ 88% വര്‍ധന; വാർഷിക ശമ്പളം 79.75 കോടി

ഇൻഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. പരീഖിന്റെ വാർഷിക ശമ്പളം 79.75 കോടി രൂപയായി ഉയർന്നു. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ…

ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചറായി വെണ്ണം ജ്യോതി സുരേഖ

അമ്പെയ്ത്ത് റാങ്കിംഗിൽ ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചർ താരമായി ആന്ധ്രാ പ്രദേശുകാരി വെണ്ണം ജ്യോതി സുരേഖ. ഈ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സുരേഖ. മൂന്ന് ആർച്ചർമാർ നേരത്തെ ഈ റാങ്ക് നേടിയിരുന്നു. വെണ്ണം ജ്യോതി സുരേഖ 1996…

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ എവിടെ നിന്നാണ് ചോർന്നതെന്ന് പരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്. മെയ് 9 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഈ ആവശ്യം തള്ളിയത്.…

ഹജ്ജ്; മക്കയിലേക്ക് ഇന്നു മുതൽ പ്രവേശന നിയന്ത്രണം

ഹജ്ജിന് മുന്നോടിയായി ഇന്ന് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഹജ്ജ് ഉംറ പെർമിറ്റുള്ളവർ ഉൾപ്പെടെ നാല് കാറ്റഗറി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഈ വിഭാഗത്തിൽ പെടാത്തവരെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. അധികൃതർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി…

കന്യാകുമാരി, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം എത്തി

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും മാലിദ്വീപ്, കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, മൺസൂൺ തെക്കൻ അറബിക്കടൽ, മാലിദ്വീപ് മുഴുവൻ, സമീപ ലക്ഷദ്വീപ് പ്രദേശം…

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയെന്നും മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം…

അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനോട് പ്രതികരിച്ച് ഫാത്തിമ തഹ്‌ലിയ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പിന് തുല്യമായിരിക്കരുത് ആതിജീവിതയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്നും തഹ്ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദർ മരിച്ച നിലയിൽ

ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗർ ബസാറിലെ ഫ്ളാറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.…

തൃശൂരിൽ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് വരെ രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളേജിൽ നടത്താനിരുന്ന കലോൽസവം മാറ്റിവച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 15നാണ് കോളേജ്…