Month: May 2022

യുവതിയെ ആക്രമിച്ച സംഭവം; അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം. അതേസമയം, ബ്യൂട്ടി പാർലർ ഉടമയായ യുവതിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ശാസ്തമംഗലം…

ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു

കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ പുതിയ ബിഎ.4, ബിഎ.5 വകഭേദങ്ങൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ജനിതക പരിശോധനയിൽ, നാലു പേർക്ക് ബിഎ.4 സബ്ടൈപ്പും മൂന്ന് പേർക്ക് ബിഎ.5 സബ്ടൈപ്പും ഉണ്ടെന്ന്…

ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ

കേരള പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം.വി വിനീതയെയാണ് സംസ്ഥാന പ്രസിഡന്റായി വിജയിപ്പിച്ചത്. മാതൃഭൂമി എംപി സൂര്യദാസിനെ 78 വോട്ടിനാണ് വിനീത പരാജയപ്പെടുത്തിയത്. ആകെ പോൾ…

ഇന്ത്യൻ ടീം; ഛേത്രി നയിക്കും, സഹൽ ആദ്യ ഇലവനിൽ

ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ സുനിൽ ഛേത്രി നയിക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങൾ നഷ്ടമായ ഛേത്രി ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാത്രി 9.30നാണ് മത്സരം. നിരവധി കളിക്കാർക്ക് പരിക്കേറ്റതിനാൽ കോച്ച് ഇഗോർ സ്റ്റാമ്മിച്ചിൻ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി വർഗീയത പറയുന്നുവെന്ന് വി മുരളീധരൻ

വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയതയുടെ പേരിൽ മുഖ്യമന്ത്രി തൃക്കാക്കരയിൽ വോട്ട് തേടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ, സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ നിർത്തലാക്കി. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ്…

‘അന്തിമ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു’; ഇന്ദ്രന്‍സിന്റെ വാദം തെറ്റെന്ന് പ്രേംകുമാര്‍

‘ഹോം’ എന്ന സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന നടൻ ഇന്ദ്രൻസിന്റെ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും പട്ടികയിൽ ഇടം നേടിയ എല്ലാ ചിത്രങ്ങളും ജൂറി കണ്ടിട്ടുണ്ടെന്നും പ്രേം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ ഡിജിറ്റൽ തെളിവുകൾ…

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ് അസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്വേഷ മുദ്രാവാക്യവുമായി…

മരണക്കിണറിൽ അഭ്യാസം നടത്തുന്ന യുവതി

ഉത്സവ പറമ്പിലും മറ്റും കാണുന്ന ഒരു സാഹസികതയാണ് മരണ കിണറിലെ അഭ്യാസം. പുരുഷന്മാർ ആണ് സാധാരണ ഈ അഭ്യാസം ചെയ്യാറുള്ളത്. എന്നാൽ ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ്…

ഏറ്റവും വലിയ സ്വർണ നിക്ഷേപം; ജമുയി ജില്ലയിൽ പര്യവേക്ഷണം നടത്താന്‍ ബിഹാർ സർക്കാർ

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണം കണ്ടെത്താൻ ഒരുങ്ങി ബീഹാർ സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം രാജ്യത്തെ സ്വർണ്ണ നിക്ഷേപത്തിന്റെ 44%വും ജാമുയി ജില്ലയിലാണ്. സ്വർണ്ണ പര്യവേക്ഷണത്തിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കാൻ ബീഹാർ…

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എഎൻ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർത്ഥിച്ചാണ് സുരേഷ് ഗോപി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. എഎൻആർ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി…