Month: May 2022

തൃക്കാക്കരയിൽ പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കും: വി.ഡി. സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയോ വോട്ട് നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള ചരിത്രത്തിലെ ഒരു ഉപതിരഞ്ഞെടുപ്പിലും മുമ്പെങ്ങുമില്ലാത്തവിധം വളരെ കൃത്യതയോടെയാണ് തൃക്കാക്കരയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രവർത്തിച്ചത്. അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്’ വി.ഡി സതീശൻ…

പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഴയ കെ.എസ്.ആർ.ടി.സി ബസുകൾ പഠനമുറികളാക്കി മാറ്റുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം മണക്കാട്…

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ രണ്ടിന്

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13 ന് ആരംഭിച്ച് ജൂൺ 30 നകം പൂർത്തിയാകും. ഈ വർഷം 150 ശതമാനം ചോദ്യങ്ങളാണ് പ്ലസ് വൺ ചോദ്യപേപ്പറിൽ നൽകുന്നത്. വിദ്യാർത്ഥികൾക്ക് 50…

മോദി സര്‍ക്കാരിന്റെ ‘റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാർ എട്ട് വർഷത്തെ ഭരണം പൂർത്തിയാക്കിയതിന്റെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഭരണത്തിന്റെ എട്ട് ‘സവിഷേശത’കളെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

മെട്രോ ട്രെയിനിലെ എഴുത്തുകൾ ഗ്രാഫിറ്റി എന്ന് നിഗമനം

മെട്രോയിൽ സ്ഫോടനം നടത്തും എന്ന് വ്യാഖ്യാനിക്കപ്പെട്ട മെട്രോ ട്രെയിനിലെ എഴുത്തുകൾ, ഗ്രാഫിറ്റി എന്ന് നിഗമനം. വിദേശ രാജ്യങ്ങളിലും മറ്റിടങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്ന, അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ റെയിൽ ഹൂൺസ് മാതൃകയിലാണ് കൊച്ചി മെട്രോ ട്രെയിനുകളിൽ ‘സന്ദേശം’ എഴുതിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മെട്രോ…

വര്‍ഷങ്ങൾക്ക് ശേഷം കാഴ്ച്ച വീണ്ടെടുത്ത് മുത്തശ്ശി; കണ്ണ് തുടച്ചു കൊച്ചുമകന്‍ 

നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുത്താൽ അത് എത്ര സന്തോഷകരമായിരിക്കും? അത്തരം ഒരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ച് വർഷത്തിന് ശേഷം ഒരു മുത്തശ്ശി കാഴ്ച വീണ്ടെടുക്കുന്നത് വീഡിയോയിൽ കാണാം. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറും നഴ്സും തുന്നലുകൾ നീക്കം ചെയ്യുന്നതും,…

പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗ പ്രണയിനി

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗാനുരാഗിയായ യുവതി. ആലുവയിൽ താമസിക്കാൻ എത്തിയ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാതായെന്നും പരാതിയിൽ പറയുന്നു. ആലുവ സ്വദേശി ആദില നസ്രീനാണ് പൊലീസിനെ സമീപിച്ചത്. താൻ ഉടൻ കോടതിയെ…

റിസ്വാനയുടെ മരണം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ ഈ മാസം ഒന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.…

ക്രൂഡ് ഓയില്‍ വില ഉയർന്നു; 2 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ഇനം വെള്ളിയാഴ്ച 119.4 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ഇത് 119.8 ഡോളറായി ഉയർന്നു. ഡബ്ള്യുടിഐ ഇനത്തിൻ 115.6 ഡോളറായിരുന്നു വില. ക്രൂഡ് ഓയിൽ…

ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യന്‍

ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് മുതിർന്ന കോണഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഈ പദവി വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന…