കിന്‍ഷസ: കോംഗോ പ്രതിഷേധം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് യുഎന്നിന്റെ പീസ് കീപ്പിംഗ് മിഷന്റെ ഭാഗമായ 2 ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടു. ജവാന്മാരുടെ വീരമൃത്യുവില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഈ ക്രൂര കൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
അവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സ്റ്റെബിലൈസേഷൻ മിഷന്റെ ഭാഗമായിരുന്നു ഇരു സൈനികരും.
മരിച്ച രണ്ടുപേരും ബിഎസ്എഫിലെ കോൺസ്റ്റബിൾമാരാണ്. ഇവർ രാജസ്ഥാനിൽ നിന്നുള്ളവരാണ്. കോംഗോയിലെ കിഴക്കൻ നഗരമായ ഗോമയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് വരെ 5 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.