Spread the love

ഓസ്ട്രേലിയ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. 19 ആവാസവ്യവസ്ഥകൾ നാശത്തിന്‍റെ വക്കിലാണെന്ന് സ്റ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾ സമീപ വർഷങ്ങളിൽ ആറ് തവണ ബ്ലീച്ചിംഗ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് ‘കോറല്‍ ബ്ലീച്ച് എന്ന് വിളിക്കുന്നത്.

ഈ കാലയളവിൽ കടുത്ത വരൾച്ചയും കാട്ടുതീയും വെള്ളപ്പൊക്കവും ഉണ്ടായി. രാജ്യത്തെ പരിസ്ഥിതി സംവിധാനത്തെക്കുറിച്ച് പഠിക്കാൻ അഞ്ച് വർഷത്തിലൊരിക്കലാണ് സർവേ നടത്തുന്നത്.

കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ പോലെയുള്ളവ വംശനാശ ഭീഷണിയിലാണ്. പ്രാദേശിക സസ്യ സ്പീഷീസുകളുടെ സ്ഥാനത്ത് അധിനിവേശ സ്പീഷീസുകൾ ഇടം നേടി. വംശനാശഭീഷണി നേരിടുന്ന പല സസ്യജന്തുജാലങ്ങളും രാജ്യത്തിന്‍റെ സവിശേഷ ഇനങ്ങളാണ്. മറ്റേതൊരു ഭൂഖണ്ഡത്തെക്കാളും കൂടുതൽ സസ്യജന്തുജാലങ്ങൾ വംശനാശത്തിനിരയായ രാജ്യം കൂടിയാണ് ഓസ്ട്രേലിയ.

By newsten