Spread the love

വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും മുഖത്തിനും പരിക്കേറ്റവർ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

മെഡിക്കൽ കോളേജിൽ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയിൽ വിഴിഞ്ഞം ഇടവക വികാരി ഫാ.മെൽക്കണും സഹവികാരികളും ഉൾപ്പെടെ 24 പേരുമാണ് ചികിത്സയിലുള്ളത്. ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിക്കേറ്റവരിൽ സ്ത്രീകളും പ്രായമായവരുമടക്കം 113 പേർ ചികിത്സ തേടി വീടുകളിലുണ്ട്. പൊലീസിന്‍റെ നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

By newsten