മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമകൾക്ക് 17 വയസ്. കേരള രാഷ്ട്രീയത്തിലെ സൗമ്യവും തിളക്കമാർന്നതുമായ സാന്നിധ്യമായിരുന്നു പി.കെ.വി. തന്‍റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം എല്ലായ്പ്പോഴും തന്‍റെ ആദർശങ്ങളിൽ വേരൂന്നിയിട്ടുണ്ട്. ലാളിത്യം മുഖമുദ്രയായ നേതാവായിരുന്നു അദ്ദേഹം.
പി.കെ. വാസുദേവൻ നായർക്ക് എന്നും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച പി.കെ.വി നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവമായി. വർഷങ്ങളോളം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.
1964-ൽ പാർട്ടി പിളർന്നപ്പോൾ പി.കെ.വി സി.പി.ഐ.ക്കൊപ്പം ഉറച്ചുനിന്ന് 1957, 1962, 67 വർഷങ്ങളിൽ ലോക് സഭാംഗമായി. 77 ലും 80 ലും അദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.കരുണാകരൻ, എ.കെ.ആന്‍റണി സർക്കാരുകളിൽ വ്യവസായ മന്ത്രിയായി. 1978 മുതൽ 1979 വരെ ഒരു വര്‍ഷത്തോളം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1982 മുതൽ രണ്ട് പതിറ്റാണ്ടിലേറെ പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന പി.കെ.വാസുദേവൻ നായർ പിന്നീട് പാർട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് വിജയിച്ചു.