Spread the love

സംരംഭക രംഗത്ത് കേരളം ഇനി ചെറിയ കേരളമല്ല. എട്ട് മാസവും ഏഴ് ദിവസവും കൊണ്ട് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം കൈവരിച്ച് സംരംഭക രംഗത്ത് വലിയ സന്ദേശമാണ് സംസ്ഥാനം നൽകിയത്.

സംരംഭക വർഷം പദ്ധതിയിലൂടെ കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 17,958 സംരംഭങ്ങൾ.

250 ദിവസത്തിനുള്ളിൽ 1,02,532 സംരംഭങ്ങൾ ആരംഭിച്ചു. ഇതോടെ 6,337 കോടി രൂപയുടെ നിക്ഷേപമുണ്ടായി. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു മുന്നേറ്റം സംരംഭകത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. ഈ സംരംഭങ്ങൾ തകരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും വ്യവസായ വകുപ്പിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണ്. എല്ലാവരും തുടർ പിന്തുണ ഉറപ്പാക്കണമെന്നും വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി എസ് ചന്ദ്രൻ പറഞ്ഞു.

By newsten