Spread the love

റൺ വേട്ടയിൽ മുൻ പന്തിയിൽ നിൽക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ടിക് ടോക്കിലെയും ഇൻസ്റ്റാഗ്രാമിലെയും സൂപ്പർ ഹിറ്റ് വീഡിയോകളിലൂടെ വലിയ ആരാധകവൃന്ദം ആസ്വദിക്കുന്ന ധവാൻ ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട് ഉണ്ട്.

ഇന്ത്യൻ ടീമിലെ മുതിർന്ന കളിക്കാരനായ ധവാൻ അവതരിപ്പിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തൽക്കാലം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *