അടുത്ത വർഷം ആരംഭിക്കുന്ന രാജു മുരുകൻറെ അടുത്ത ചിത്രത്തിനായി കാർത്തിയും വിജയ് സേതുപതിയും കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് അഭിനേതാക്കളും അവരുടെ നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കി, ഈ പ്രോജക്റ്റിലേക്ക് നീങ്ങും. ഒരു പ്രധാന സാമൂഹിക പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഒരുങ്ങുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സർദാറിൻറെ ചിത്രീകരണം പൂർത്തിയാക്കുകയാണ് കാർത്തി ഇപ്പോൾ. ചിത്രത്തിൻറെ 50 ശതമാനത്തോളം ചിത്രീകരണം പൂർ ത്തിയായി, ബാക്കിയുള്ളവ ഏതാനും മാസങ്ങൾ ക്കുള്ളിൽ പൂർ ത്തിയാകും. 2022 ജൂലായിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിൻറെ വീരമാൻ.