Spread the love

യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് യു.എ.ഇയിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പ്രസിഡൻറിൻറെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച ൻയൂഡൽഹിയിലെ യുഎഇ എംബസി സന്ദർശിച്ചു.

അന്തരിച്ച യു.എ.ഇ പ്രസിഡൻറ് എച്ച്.എച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി യു.എ.ഇ എംബസിയിൽ അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. pic.twitter.com/rydzOdHx5k

By

Leave a Reply

Your email address will not be published. Required fields are marked *