പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വാഹ്ടണിന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി ദീപിക പദുക്കോൺ. ചൊവ്വാഴ്ചയാണ് കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചത്. ദീപിക, എമ്മ വാട്സൺ, ചൈനീസ് നടി ഷു ഡോങ്യു എന്നിവർ ലൂയി വാഹ്ടണിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നും അവർ പ്രഖ്യാപിച്ചു.