ഫ്രാൻസ് കാൻ ചലച്ചിത്ര മേളയിൽ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയൻതാര. 17ന് ഫെസ്റ്റിവലിൻറെ ഉദ്ഘാടന ദിവസം മന്ത്രി അനുരാഗ് ഠാക്കൂർ ഇന്ത്യൻ സംഘത്തെ നയിക്കും. ഉദ്ഘാടന രാത്രിയിൽ ശ്രദ്ധകേന്ദ്രമാവുന്ന രാജ്യമാണ് ഇന്ത്യ. മേളയുടെ ഭാഗമായ ഫിലിം മാർക്കറ്റിൽ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരം കൂടി ഇന്ത്യയ്ക്കുണ്ട്.