കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ ഒടിയൻ റെക്കോർഡ് സ്ഥാപിച്ചു. ഒടിയന്റെ ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പിനു യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം ഒരു കോടിയിലധികം വ്യൂസ് നേടി. ചിത്രത്തിലെ നായകൻ മോഹൻലാലിനു ജൻമദിനാശംസകൾ നേർന്ന് സംവിധായകൻ. താൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീകുമാർ ഇക്കാര്യം പറഞ്ഞത്.
മൂന്നാഴ്ചയ്ക്കുള്ളിൽ ഒടിയൻ ഒരു കോടി ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കിടുന്നു.