ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യൂട്ടീവ്) തസ്തികയിൽ 650 ഒഴിവുകൾ പ്രഖ്യാപിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് നീട്ടാൻ സാധ്യതയുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജി.ഡി.എസായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20-35 വയസ്സ്. പ്രായം 2022 ഏപ്രിൽ 30 ൻ കണക്കാക്കും. 30.04.1987 നും 30.04.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.