Spread the love

തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. 40 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചു. നിരോധിച്ചവരുമായി ആരും സഹകരിക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നാട്ടുകൂട്ടം നിർദേശം നൽകി.

മോട്ടോർ ബോട്ടുകൾ ഉപയോഗിക്കുന്നവരും പരമ്പരാഗത ബോട്ടുകൾ ഉപയോഗിക്കുന്നവരും തമ്മിൽ കുറച്ചുകാലമായി തർക്കമുണ്ട്. സംഘർഷത്തെ തുടർന്ന് ഇരുപക്ഷത്തുനിന്നുമുള്ള ചിലരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഉൾപ്പെട്ട തമിഴ് വാണൻ എന്ന യുവാവിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു കാറപകടത്തിൽ പരിക്കേറ്റു. ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ് വാണന്റെ മരണത്തിൻ ഉത്തരവാദികൾ ഈ ഏഴ് കുടുംബങ്ങളാണെന്ന് ആരോപിച്ചാണ് ഇവരെ നാട്ടുകൂട്ടം നിരോധിച്ചത്.

നിരോധിച്ചവരുമായി ആരും സഹകരിക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നാട്ടുകൂട്ടം നിർദേശം നൽകി. കുട്ടികളുമായി ഗ്രാമം വിട്ട ഏഴ് കുടുംബങ്ങൾ ഇപ്പോൾ തരങ്ങപ്പടിയിലെയും കാരയ്ക്കലിലെയും ബന്ധുവീടുകളിലാണ് താമസിക്കുന്നത്. ചീരക്കുഴി റവൻയൂ കമ്മിഷണർ നാരായണൻറെ നേതൃത്വത്തിൽ നാലു വട്ട ചർച്ചകൾ നടന്നെങ്കിലും നിരോധനം നീക്കാൻ നാട്ടുകൂട്ടം തയ്യാറായില്ല. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ കളക്ടറേറ്റിൻ മുന്നിൽ പ്രതിഷേധിച്ചു. നിരോധനം നീക്കാൻ നടപടി സ്വീകരിക്കുമെന്ന കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് ഇവർ സമരം പിന്വലിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *