Spread the love

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പദ്ധതിക്ക് കൽപ്പറ്റയിലെ കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസഡർ ബോബി ചെമ്മണ്ണൂരിൻറെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് മണ്ണില്ലാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്സ് മോഡൽ ആരംഭിച്ചത്.

കൽപറ്റയിലെ ഫാം യൂണിറ്റിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ കായംകുളം മുജീബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മറിയാമ്മ പിയൂസ് സ്വാഗതവും വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സി.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജിസോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറൽ മാനേജർ പൌസൻ വർഗീസ് നന്ദിയും പറഞ്ഞു.

ഏകദേശം 5,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാം ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഇതാദ്യമായാണ് സഹകരണ മേഖലയിൽ ഒരു ഹൈഡ്രോപോണിക്സ് ഫാം പദ്ധതി നടപ്പാക്കുന്നത്. വർഷത്തിൽ നാൽ തവണ വിളവെടുക്കാൻ കഴിയുന്നതിനാൽ ഉയർന്ന ഉൽപാദനം പ്രതീക്ഷിക്കുന്നതായും 30 ശതമാനം ലാഭം പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹോം അഗ്രികൾച്ചറൽ റിസർച്ച് സെൻററും പ്രവർത്തിക്കുന്നുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *