Spread the love

ൻയൂഡൽഹി: ചരിത്രസ്മാരകമായ കുത്തബ് മിനാറിൽ നിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 1,200 വർഷം പഴക്കമുള്ള നരസിംഹ വിഗ്രഹമാണ് കണ്ടെത്തിയത്. ഖുതുബ് മിനാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുൽ ഇസ്ലാം പള്ളിയുടെ മൂന്ന് തൂണുകളിൽ ഒന്നിൽ കൊത്തിയെടുത്ത നിലയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഇതോടെ രാജ്യത്തെ മുസ്ലിം സമുദായത്തിൻറെ ചരിത്രം പ്രദർശിപ്പിക്കുന്ന സ്മാരകം വീണ്ടും വിവാദത്തിലായി. പ്രതിഹാര രാജാക്കൻമാരുടെയോ രാജാ അനങ്പാലിൻറെയോ ഭരണകാലത്ത് 8, 9 നൂറ്റാണ്ടുകളിൽ ഈ ശിൽപങ്ങൾ നിർമ്മിച്ചിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. നരസിംഹൻറെയും അദ്ദേഹത്തിൻറെ ശിഷ്യനായ പ്രഹ്ലാദൻറെയും ശിൽപങ്ങൾ കണ്ടെത്തി.

By

Leave a Reply

Your email address will not be published. Required fields are marked *