ഉത്തർ പ്രദേശിൻറെ തലസ്ഥാനമായ ലഖ്നൗവിൻറെ പേർ യോഗി സർക്കാർ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുടെ പുതിയ ട്വീറ്റാണ് ഈ ചർച്ചകൾക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്വാഗതം ചെയ്ത ട്വീറ്റിൽ യോഗി പറഞ്ഞത് ലഖ്നൗവിൻറെ പേർ മാറ്റത്തിൻറെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.
‘ലക്ഷ്മണ ഭഗവാൻ്റേ പുണ്യനഗരത്തിലേക്ക് സ്വാഗതം’, യോഗി ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥും യുപി ഗവർണറും ചേർന്നാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഉത്തർപ്രദേശിൽ അക്രമം കുറയുന്നതിനെ പ്രകീർത്തിച്ച മോദി യോഗിയുടെ ഭരണം മികച്ചതാണെന്നും പറഞ്ഞു.
അതേസമയം, യോഗിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ ലഖ്നൗവിൻറെ പേർ ലക്ഷ്മൺ പുരി എന്നാക്കി മാറ്റുമെന്ന് പറയപ്പെടുന്നു. ലക്നൗവിൽ ലക്ഷ്മണൻറെ പേരിൽ ഒരു വലിയ ക്ഷേത്രം പണിയുകയാണ്. ലഖ്നൗവിൻറെ പേർ ലക്ഷ്മണ് പുരി അല്ലെങ്കിൽ ലഗൻപുരി എന്ന് പുനർനാമകരണം ചെയ്യണമെന്ന് നേരത്തെ ചില ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ബന്ധമുള്ള പേരുകൾ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പേരുമാറ്റത്തെക്കുറിച്ച് അറിയില്ലെന്ന് യു.പി അധികൃതർ പറഞ്ഞു.