Spread the love

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. കോവിഡ് സമയത്ത് മറ്റേതൊരു കമ്പനിയെയും പോലെ തന്നെ സക്കർബർഗും അദ്ദേഹത്തിന്‍റെ കമ്പനിയും പ്രതിസന്ധി നേരിട്ടെങ്കിലും, ചെലവ് വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71 കോടി ഡോളർ കുറഞ്ഞു. നിലവിൽ 55.9 കോടി ഡോളർ ആസ്തിയുള്ള ആഗോള ശതകോടീശ്വരൻമാരിൽ 20-ാം സ്ഥാനത്താണ് സുക്കർബർഗ്. 2014ന് ശേഷം അദ്ദേഹം ഏറ്റവും പിന്നിലാവുന്ന സ്ഥാനമാണിത്.

രണ്ട് വർഷം മുമ്പ് 38കാരനായ സക്കർബർഗിന്‍റെ ആസ്തി 106 കോടി ഡോളറായിരുന്നു. അക്കാലത്ത്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് തുടങ്ങിയ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളായിരുന്നു സുക്കർബർഗ്. 2021 സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരി ഏറ്റവും ഉയര്‍ന്ന 382 ഡോളറിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി ഏറ്റവും ഉയര്‍ന്ന 14200 കോടി ഡോളറിലെത്തി.

By newsten