മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, വിപണി സമ്മർദ്ദം കാരണം 4.66 കോടി ഓഹരികൾ ജീവനക്കാർക്കുളള വിഹിതമായി എക്സൈസ് വിലയ്ക്ക് അനുവദിച്ചു. ജീവനക്കാർക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകൾ അലോട്ട് ചെയ്യുന്നതിന് അംഗീകാരം നൽകിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ അറിയിച്ചു.
സൊമാറ്റോയുടെ ഓഹരിമൂല്യം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 21 ശതമാനം ഇടിഞ്ഞു. സൊമാറ്റോയുടെ ഓഹരികളുടെ 78 ശതമാനം ഓഹരികളുടെ ഒരു വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞ ആഴ്ച (ജൂലൈ 23) അവസാനിച്ചതിനാൽ, കമ്പനിയുടെ ഓഹരി വില ഈ ആഴ്ച വിൽപ്പന സമ്മർദ്ദം നേരിടുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.