ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്.
അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് മത്സരം നടന്നത്. സെമിയിൽ ചൈനയെയും ഫൈനലിൽ ആഫ്രിക്കയെയും പരാജയപ്പെടുത്തി.
അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് ഹന്ദുവിന്റെ കീഴിലാണ് മിഥുൻ പരിശീലനം നടത്തുന്നത്. പ്രോ വുഷു ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബെംഗളൂരുവിലായിരുന്നു പരിശീലനം.