ദോഹ: മൊബൈൽ ഡാറ്റയുടെ ഉപയോഗത്തിൽ ആഗോള റെക്കോർഡ് സ്ഥാപിച്ച് ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം. ലോകകപ്പിന്‍റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ ഉരീദു പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉരീദുവിന്റെ 5 ജി നെറ്റ്‌വർക്കും അത്യാധുനിക ഫൈബർ സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റിയുടെ മികവും 36 ടിബി മൊബൈൽ ഡാറ്റാ ട്രാഫിക്ക് റെക്കോർഡ് ചെയ്തു. 5 ജി സാങ്കേതികവിദ്യ രണ്ട് ജിബിപിഎസ് വേഗതയിലാണ് പ്രവർത്തിച്ചത്. ഇതിന് പുറമെ, ആരാധകർ 99.8 ശതമാനത്തിലധികം ആക്സസബിലിറ്റിയുള്ള 620,000 വോയ്സ് കോളുകളും നടത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ആപ്ലിക്കേഷൻ സ്നാപ്ചാറ്റ് ആണ്. ഇൻസ്റ്റഗ്രാം രണ്ടാം സ്ഥാനത്തും, വാട്ട്സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്.
ഈ സുപ്രധാന ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങ് ഖത്തറിനും ഉരീദുവിനും ഇതിലും മികച്ചതായിരിക്കാൻ കഴിയില്ലെന്ന് ഉരീദു സിഇഒ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽതാനി പറഞ്ഞു.