Spread the love

ആന്റണി വർഗീസ് (പെപ്പെ) പ്രധാന വേഷത്തിൽ അഭിനയിച്ച് നിഖിൽ പ്രേംരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫുട്ബോൾ പ്രധാന പ്രമേയമായി എത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. കുട്ടൻ പിള്ളയുടെ ശിവരാത്രി, എയ്ഞ്ചൽസ്, എൻട്രി എന്നീ ചിത്രങ്ങളിൽ നിഖിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷൻസ് എന്നീ നിർമ്മാണ കമ്പനികളുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് സ്റ്റാൻലി സിഎസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്നിവയാണ് ഫൈസലിന്റെ മുൻ ചിത്രങ്ങൾ. പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ഫുട്ബോളിനെ സ്നേഹിക്കുന്ന വടക്കൻ കേരളത്തിലെ ആനപ്പറമ്പ് എന്ന സാങ്കൽപിക ഗ്രാമത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടർന്നുള്ള മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

By newsten