Spread the love

വിസയിലുള്ള തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. തൻറെ കീഴിലുള്ള തൊഴിലാളികൾ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കണ്ടാൽ വിദേശിയുടെ തൊഴിലുടമയ്ക്ക് 1,00,000 റിയാൽ വരെ പിഴ ചുമത്തും. ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. അഞ്ച് വർഷം വരെ നിയമനം നിരോധിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.

തൊഴിൽ, അതിർത്തി, സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് സുരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക, റിയാദ് മേഖലകളിലുള്ളവർക്ക് 911-നെയും രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് 999-നെയും ബന്ധപ്പെടാം.

By newsten