ലണ്ടൻ: വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം. ചാംപ്യന്മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. പരിശീലകന്റെ പത്രസമ്മേളന വേദി മുതൽ ട്രൂഫാൽഗൂ സ്ക്വയർ വരെ, ചാമ്പ്യൻ ടീമിന്റെ വിജയാഘോഷം എത്തി.
1966ലെ ലോകകിരീടത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനായി മറ്റൊരു പ്രധാന കിരീടം എത്തിച്ച ടീമിനെ എലിസബത്ത് രാജ്ഞിയും അഭിനന്ദിച്ചു. ഈ കിരീടം ഫുട്ബോളിലേക്ക് കൂടുതൽ പെൺകുട്ടികളുടെ പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് കളിക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.
എക്സ്ട്രാ ടൈമിൽ ജർമ്മനിയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് യൂറോ വനിതാ ഫുട്ബോൾ കിരീടം നേടിയത്. 110-ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കിരീടമാണിത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ 87,192 കാണികളാണ് മത്സരം കാണാൻ എത്തിയത്. യുവേഫ മത്സരങ്ങളിലെ റെക്കോർഡാണിത്.