ഇന്ത്യൻ വനിതാ ലീഗ് 2021-22 സീസണിലും ഗോകുലം കേരള കിരീടം ഉയർത്തി. ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അവസാന ലീഗ് മത്സരത്തിൽ സേതു എഫ്.സിയെ 3-1ന് തോൽപ്പിച്ചാണ് ഗോകുലം കിരീടം നേടിയത്. നേരത്തെ 2019-20 സീസണിൽ ഗോകുലം കിരീടം ഉയർത്തിയിരുന്നു.
ഭുവനേശ്വറിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ ഗോകുലവും സേതമും തുൽയ പോയിൻറുമായി കൊമ്പുകോർത്തു. ഗോൾ വ്യത്യാസത്തിൽ ബഹുദൂരം മുന്നിലായിരുന്ന ഗോകുലത്തിൻ കിരീടം ഉയർത്താൻ സമനില മതിയായിരുന്നു. എന്നാൽ മത്സരത്തിൻറെ രണ്ടാം മിനിറ്റിൽ സേതു ഒരു ഗോൾ നേടി ഗോകുലത്തെ ഞെട്ടിച്ചു. രേണു റാണിയാണ് ഗോൾ നേടിയത്. എന്നാൽ കളിയുടെ ആദ്യപകുതിയിൽ ഗോകുലം വനിതാ ടീം തിരിച്ചടിച്ചു.
ഗോകുലത്തിൻ വേണ്ടി ആശാലത ദേവി, ഘാനയുടെ എൽഷാദായി, മനീഷ കൽയാൺ എന്നിവരാണ് ഗോൾ നേടിയത്. ലീഗിലെ 11 മത്സരങ്ങളും ജയിച്ച ഗോകുലം 33 പോയിൻറുമായി കിരീടം നിലനിർത്തി. ഗോകുലത്തോട് മാത്രം തോറ്റ സേതു 30 പോയിൻറുമായി രണ്ടാം സ്ഥാനത്തെത്തി.