എൻസിപി എംപി സുപ്രിയ സുലെയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ. രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുന്നതാണ് നല്ലത് എന്നതായിരുന്നു പാട്ടീലിന്റെ പരാമർശം.
സുലെയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ പാട്ടീലിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പരാമർശത്തിൽ ക്ഷമാപണം നടത്തിയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകാങ്കര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.