‘റോക്കട്രി; ദ നമ്പി ഇഫക്ട്’ എന്ന സിനിമയുടെ പ്രമോഷനിടെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടൻ മാധവൻ. ഇന്ത്യൻ റോക്കറ്റുകൾക്ക് 3 എഞ്ചിനുകൾ ഉണ്ടായിരുന്നില്ല. എന്നാൽ അതാണ് പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാൻ സഹായിച്ചത്. പഞ്ചാംഗത്തിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ഈ വിടവ് നികത്തിയെന്നാണ് മാധവൻ പറഞ്ഞത്.
കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ ഉൾപ്പെടെയുള്ളവർ ഇത് ട്വീറ്റ് ചെയ്തു. ഐഎസ്ആർഒ ഈ വിവരങ്ങൾ വെബ്സൈറ്റിൽ നൽകാത്തതിൽ നിരാശയുണ്ടെന്ന് ടിഎം കൃഷ്ണ കുറിച്ചു. മാധവൻറെ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ട്രോളുകളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.
“അല്‍മനാകിനെ തമിഴില്‍ ‘പഞ്ചാംഗ്’ എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ്”- മാധവന്‍ കുറിച്ചു.