ലോകകപ്പ് കാണാനെത്തുന്ന 10 ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിൽ താമസിക്കുന്നവർക്ക് കൂടെ താമസിപ്പിക്കാമെന്ന് ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി പറഞ്ഞു. ഇതിനായി, വ്യക്തികളുടെ താമസസ്ഥലത്തിൻറെ വിശദാംശങ്ങളും സന്ദർശകരുടെ വിശദാംശങ്ങളും ഹയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ഇന്നലെ ദോഹയിലെ ഫോർ സീസണൽ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹയ്യ പ്ലാറ്റ്ഫോമിൻറെ ലോഞ്ചിംഗ് ദിവസം തന്നെ 3,000 ലധികം അഭ്യർത്ഥനകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ വിശദാംശങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനായി ഖത്തറിലെത്തുന്ന സന്ദർശകർക്ക് മറ്റ് സ്ഥലങ്ങളിലെ താമസസൗകര്യങ്ങളുടെ ഗുണനിലവാരത്തെ ആശ്രയിച്ച് പ്രതിദിനം ശരാശരി 80 ഡോളർ മുതൽ 180 ഡോളർ (6,000 രൂപ മുതൽ 14,000 രൂപ വരെ) വരെ ചെലവഴിക്കേണ്ടിവരും.