Spread the love

കമൽഹാസനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ സൂര്യ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ചയായിരുന്നു. റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

വിക്രം സിനിമയുടെ ഭാഗമായി തന്റെ സ്വപ്നം സത്യമാക്കാന്‍ സാധിച്ചതിന് ലോകേഷ് കനകരാജിന് സൂര്യ നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

By newsten