ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത മൂന്ന് സെറ്റുകളും ജയിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലിലേക്ക്. സ്കോർ: 2-6, 6-3, 6-2, 6-4 ജോക്കോവിച്ചിന്‍റെ എട്ടാമത്തെ വിംബിൾഡൺ ഫൈനലാണിത്. ജോക്കോവിച്ചിന്‍റെ തുടർച്ചയായ നാലാം വിംബിൾഡൺ ഫൈനലായിരുന്നു ഇത്.
ഈ വിജയത്തോടെ ജോക്കോവിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു പുരുഷ താരത്തിന്‍റെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം ഫൈനലുകൾ എന്ന റെക്കോർഡ് ജോക്കോവിച്ചിന്‍റെ പേരിലാണ്. ഫൈനൽ പ്രവേശനം ഉൾപ്പെടെ 32 തവണയാണ് അദ്ദേഹം ഗ്രാൻഡ്സ്ലാമുകളുടെ ഫൈനലിലെത്തിയത്. 31 ഫൈനലിലെത്തിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർന്നടിഞ്ഞത്.
ഫൈനലിൽ വിജയിച്ച് തന്‍റെ 21-ാം ഗ്രാൻഡ്സ്ലാം കിരീടം നേടാനുള്ള ശ്രമത്തിലാണ് ജോക്കോവിച്ച്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിക്ക് കിർഗിയോസിനെയാണ് ജോക്കോവിച്ച് നേരിടുക. ഫൈനലിൽ വിജയിച്ചാൽ ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടങ്ങൾ നേടിയ പുരുഷ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അദ്ദേഹം മാറും. നിലവിൽ ആറ് വിംബിൾഡൺ കിരീടങ്ങളാണ് ജോക്കോവിച്ചിന്‍റെ പേരിലുള്ളത്.