യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത് മറ്റ് രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ, ആഗോള വിപണിയിൽ ഗോതമ്പിന് കടുത്ത ക്ഷാമമുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യർത്ഥനകൾ ലഭിച്ചു.
മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ആഗോള വിപണിയിൽ ഗോതമ്പ് വില വർദ്ധിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ദക്ഷിണ കൊറിയ, ഒമാൻ, യമൻ എന്നീ രാജ്യങ്ങൾ ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കയറ്റുമതി നിരോധനത്തിന് ശേഷമുള്ള പ്രത്യേക അഭ്യർത്ഥന മാനിച്ച് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് ഈജിപ്തിന് നൽകിയിരുന്നു.