ഇൻസ്റ്റാഗ്രാമിലും മറ്റും സ്റ്റോറീസ് എന്നറിയപ്പെടുന്ന ഫീച്ചർ ആണ് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ്. ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നിവ പങ്കിടാൻ വാട്ട്സ്ആപ്പ് നിലവിൽ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങളും പങ്കിടാൻ വാട്ട്സ്ആപ്പ് ഇനി അനുവദിക്കുമെന്നാണ് അറിയുന്നത്.
വോയ്സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കിൽ വോയ്സ് സ്റ്റാറ്റസ് വഴി, ആളുകൾക്ക് ശബ്ദം റെക്കോർഡ് ചെയ്യാനും സ്റ്റാറ്റസിൽ പങ്കിടാനും കഴിയും. ചാറ്റ് ചെയ്യുമ്പോൾ ഒരു ശബ്ദം അയയ്ക്കുന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ.
ഉപഭോക്താക്കൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.