വാട്ട്സ്ആപ്പിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ 26 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്.
ഐടി ആക്ട് 2021 അനുസരിച്ചാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടത്. വാട്ട്സ് ആപ്പിലൂടെ തെറ്റായ മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ പെടും.
സെപ്റ്റംബർ മാസത്തിൽ 30 ദിവസത്തിനുള്ളിൽ 26 ലക്ഷത്തോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ വാട്ട്സ്ആപ്പിൽ വരുന്ന സ്പാമും വ്യാജ സന്ദേശങ്ങളും മറ്റാർക്കും ഫോർവേഡ് ചെയ്യാതിരിക്കുക. ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക.